കോട്ടയം: പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നടപടിയുമായി പൊലീസ്. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞു.
ഇതോടെ ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി. സംഭവത്തില്‍ പ്രതിയായ പാട്രിക് ജോണ്‍സണെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് പൊൻകുന്നം കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചത്. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. തിടനാട് സ്വദേശി ആനന്ദ് ഉള്‍പ്പെടെ മൂന്നുപേരാണ് സംഭവത്തില്‍ മരിച്ചത്. അഞ്ച് പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം