തൃശൂര്‍: തൃശൂർ അരിമ്പൂരിൽ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിർമാണ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോദരന്‍ (22), കടലൂര്‍ ബണ്ടരുട്ടി സ്വദേശി ഷണ്‍മുഖന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് കടലൂര്‍ സ്വദേശി ആദിത്യനാണ് മരിച്ചത്.
ഇക്കഴിഞ്ഞ 17നാണ് ആദിത്യന്റെ മൃതദേഹം എൻഐഡി റോഡ് ഓളംതല്ലിപ്പാറ സെന്റർ സമീപമുള്ള വാടക വീട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പ്രത്യേക സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ഒന്നാം പ്രതി ദാമോദരനെ തമിഴ്നാട് –കേരളം അതിർത്തിപ്രദേശമായ കാരക്കൽ ബാഞ്ചിയൂരിൽ നിന്നാണ് പിടികൂടിയത്.
read more വാക്കുതർക്കം :ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു
ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതി ഷൺമുഖനെ പൊലീസ് തൃശൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്. 2020ൽ അയൽവാസിയെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് ദാമോദരൻ. 13ാം തിയതി രാത്രി മൂവരും മദ്യപിച്ചു പണിക്കൂലി ചോദിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















