കൊല്ലം; 962 സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ വർഗ്ഗീയ കലാപം ലക്ഷ്യമിട്ടുള്ള പ്രതിയുടെ ചെയ്തികൾ അയാളുടെ ജോലി തെറിപ്പിക്കുമെന്ന് വിവരങ്ങൾ. സംഭവത്തിൽ ഒന്നാം പ്രതി സെെനികൻ ഉൾപ്പെടെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകി നാടിനെ കബളിപ്പിച്ചത്. സംഭവത്തിൽ സൈനികനെയും സുഹൃത്ത് ജോഷിയെയുമാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. സെെനികനെ പിഎഫ്ഐ എന്നു മുതുകിൽ ചാപ്പ കുത്തിയ സംഭവം സംസ്ഥാനത്തുടനീളം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. വർഗ്ഗിയ കലാപത്തിലേക്കു വരെ പോകുമായിരുന്ന വിഷയത്തിൻ്റെ യാഥാർത്ഥ്യം പൊലീസിൻ്റെ കൃത്യമായ ഇടപെടൽ മൂലമാണ് പുറത്തു വന്നതും. സെെനികനാണെങ്കിലും മദ്യപാനത്തെ തുടർന്ന് നാട്ടുകാർ തള്ളിക്കളഞ്ഞ വ്യക്തിയായ ഷെെൻ കുമാർ നാട്ടിൽ പ്രശസ്തനാകാൻ നടത്തിയ പ്രവൃത്തിയാണ് ഒടുവിൽ അദ്ദേഹത്തിൻ്റേയും കൂട്ടുകാരൻ്റേയും അറസ്റ്റിലേക്കു നയിച്ചത്.
വർഗ്ഗീയ കലാപം ലക്ഷ്യമിട്ടാണ് പ്രതി ഈ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ സൈനികനെ ആക്രമിച്ചു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് മിലിറ്ററി ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഇവർക്ക് ഇവിടെ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സൈനികനെ ആക്രമിച്ചവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന് ഉറപ്പു നൽകിയിട്ടാണ് ഉദ്യോഗസ്ഥർ തിരിച്ചുപോയത്. അതിനിടയിലാണ് സൈനികനെ ആരും ആക്രമിച്ചിട്ടില്ലെന്നും അത് നാടകമായിരുന്നു എന്നും വ്യക്തമാകുന്നത്. ഇതോടെ വർഗീയ കലാപം ലക്ഷ്യമിട്ട് ഗുരുതരമായ കുറ്റം ചെയ്ത സൈനികനെതിരെ സൈനികതലത്തിൽ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ. ഇത് സംബന്ധിച്ച് പൊലീസ് കൃത്യമായ റിപ്പോർട്ട് സൈന്യത്തിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് എത്തുന്ന മുറയ്ക്ക് സൈനികനെതിരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സൈന്യം കൈക്കൊണ്ടയ്ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ലീവ് കഴിഞ്ഞ് തിരിച്ച് ജോലിക്ക് രാജസ്ഥാനിലേക്ക് പോകുന്നതിൻ്റെ തലേദിവസമാണ് സൈനികൻ ഇത്തരത്തിലൊരു നാടകം കളിച്ചത്. സൈനിക ജോലിയിൽ പ്രൊമോഷനു വേണ്ടിയാണ് സൈനികൻ ഇത്തരത്തിൽ ഒരു വ്യാജ വാർത്ത സൃഷ്ടിച്ചത് എന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. എന്നാൽ തിരിച്ച് ജോലിക്ക് പോകാനുള്ള മടി കാരണമാണ് സൈനികൻ ഇത്തരത്തിൽ ഒരു നാടകം കളിച്ചതെന്നും നാട്ടുകാർ പറയുന്നുണ്ട്. നാട്ടിൽ സുഹൃത്തുക്കളോടൊപ്പം മദ്യപാന സദസ്സിലെ സ്ഥിരം സാന്നിധ്യമായിരുന്ന സൈനികൻ ലീവ് നീട്ടിയെടുത്ത് നാട്ടിൽ തന്നെ തുടരാൻ വേണ്ടിയാണ് ഈ വ്യാജവാർത്ത സൃഷ്ടിച്ചതെന്നാണ് ചില നാട്ടുകാർ അഭിപ്രായപ്പെടുന്നത്. അതേ സമയം എന്തുതന്നെയായാലും ഷൈൻ കുമാറിന് എതിരെ സൈനിക തലത്തിൽ വലിയ നടപടി ഉണ്ടാകും എന്നാണ് സൈനിക ഉദ്യോഗസ്ഥരും നൽകുന്ന സൂചനകൾ.
സെെനിക ഉദ്യോഗസ്ഥനായ ഷെെൻ കുമാർ ലീവിന് നാ്ടിൽ എത്തിയാൽ മുഴുവൻ സമയ മദ്യപാനിയാണെന്നാണ് വിവരം. മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുക ഇയാളുടെ പതിവ് രീതിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്. മദ്യപാനം കാരണം നാട്ടിൽ സെെനികനെന്നുള്ള ബഹുമാനം ഇയാൾക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല. നാട്ടിലെ ജനങ്ങൾക്കിടയിലും സെെന്യത്തിലും പ്രശസ്തനാകണമെന്ന് ഷെെൻ കുമാറിൻ്റെ വലിയ ആഗ്രഹമായിരുന്നു എന്നാണ് വിവരം. ഇതിനായി ഷെെൻ കുമാർ കൂട്ടുകാരൻ്റെ സഹായത്തോടെ നടത്തിയ പ്രവർത്തനമായിരുന്നു ചാപ്പകുത്തൽ. മദ്യപിക്കുമ്പോൾ സ്ഥിരം കൂട്ടായ ജോഷിയെയാണ് ഇതിനായി ഷെെൻ കുമാർ കൂട്ടുപിടിച്ചത്. മദ്യത്തിൻ്റെ പുറത്താണ് ജോഷി ഈ പ്രവർത്തിക്ക് കൂട്ടു നിന്നതെങ്കിലും പിന്നീട് മദ്യത്തിൻ്റെ ലഹരി അടങ്ങിയപ്പോൾ പൊലീസിനോട് അയാൾ എല്ലാം സമ്മതിക്കുകയായിരുന്നു. മാത്രമല്ല സെെന്യത്തിൽ പ്രമോഷൻ വേണമെന്ന ആഗ്രഹവും ഷെെൻ കുമാറിന് ഉണ്ടായിരുന്നു. ചാപ്പകുത്തൽ വിവാദസമായാൽ സെെന്യത്തിൽ നല്ല പേര് ലഭിക്കുമെന്നും കൂടെ പ്രമോഷൻ തേടിയെത്തുമെന്നും പ്രതി കരുതിയിരുന്നതായും പൊലീസ് പറയുന്നു.
പ്രശസ്‌തനാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് ജോഷി പൊലീസിന് മൊഴി നൽകിട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്‌ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിൻ്റും ബ്രഷും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ചിറയിൻകീഴ് നിന്നാണ് ഇവ വാങ്ങിയതെന്ന് ജോഷി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ സൈനികനായ ഷൈൻ കുമാറിൻ്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്നു എന്നു പറയുന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ മൽപ്പിടുത്തം നടന്നതിൻ്റെ യാതൊരു ലക്ഷണങ്ങളും അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. പെയിൻ്റോ മഷിയോ അങ്ങനെയുള്ള ഒരു വസ്തുക്കളും അവിടെ ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. താൻ ജോഷിയുടെ വീട്ടിൽ പോയിരുന്നു എന്നും അവിടെ പണം നൽകി മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടുപേർ തടഞ്ഞുനിർത്തി മർദ്ദിച്ച് തൻ്റെ ടീഷർട്ട് വലിച്ചു കീറി പിറകിൽ പിഎഫ്ഐ എന്ന് എഴുതുകയായിരുന്നു എന്നുമാണ് ഷൈൻ കുമാർ നേരത്തെ പറഞ്ഞിരുന്നത്. ഷെെൻ കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജോഷിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഭവത്തിൻ്റെ പിന്നിലെ കള്ളത്തരം പുറത്തായതും.
ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു
കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ ഷൈൻകുമാർ നിർവ്വഹിച്ച് ആസൂത്രണം ചെയ്ത നാടകമായിരുന്നു സൈനികൻ്റെ പുറത്ത് പിഎഫ്ഐ എന്ന് എഴുതിയ കഥയെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഷെെൻ കുമാറിനെയും ജോഷിയെയും കസ്റ്റഡിയിലെടുത്ത് റൂറൽ എസ്︋പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
സംഭവം നടന്ന ദിവസം രാത്രി 11 മണിയോടെ ഷൈൻകുമാർ സംഭവസ്ഥലത്ത് എത്തി. തുടർന്ന് ജോഷിയെ ഫോണിൽ വിളിച്ച് അവിടേക്ക് വരാൻ പറഞ്ഞു. ജോഷി അവിടെ എത്തിയപ്പോൾ കാണുന്നത് കയ്യും കാലും ബന്ധിപ്പിക്കാനുള്ള സിലോ ടേപ്പും പുറത്ത് എഴുതാനുള്ള പെയിൻ്റും ബ്രഷുമായി ഷൈൻകുമാർ കാത്തിരിക്കുന്നതാണ്. തുടർന്ന് തൻ്റെ കൈകൾ ബന്ധിപ്പിക്കാൻ ഷൈൻകുമാർ ജോഷിയോട് ആവശ്യപ്പെട്ടു. ജോഷി കാലും കയ്യും കെട്ടി. അതിനു പിന്നാലെ തന്നെ മർദ്ദിക്കാൻ ജോഷിയോട് ഷൈൻ കുമാർ ആവശ്യപ്പെട്ടു എങ്കിലും താൻ മദ്യലഹരിയിൽ ആണെന്നും തനിക്ക് മർദ്ദിക്കാൻ കഴിയില്ലെന്നും ജോഷി പറയുകയായിരുന്നു.
ഇതിന് പിന്നാലെ ഒരു ബ്ലേഡ് എടുത്ത് ജോഷിയുടെ കയ്യിൽ കൊടുത്തശേഷം തൻ്റെ ഷർട്ട് കീറാൻ ഷെെൻ പറഞ്ഞു. ജോഷി ഷൈൻ പറഞ്ഞത് പ്രകാരം ഷർട്ട് കീറി. അതിനുശേഷം പച്ച പെയിൻ്റ് കൊണ്ട് അവിടെ പിഎഫ്ഐ എന്ന് എഴുതാൻ ആവശ്യപ്പെടുകയും ഷെെൻ അങ്ങനെ ചെയ്യുകയുമായിരുന്നു. പക്ഷേ ജോഷി കേട്ടത് ഡിഎഫ്ഐ എന്നായിരുന്നു. മദ്യലഹരിയിൽ ആയതിനാൽ വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ലെന്നാണ് ജോഷി പറയുന്നത്. ജോഷി ആദ്യം എഴുതിയതും അങ്ങനെയായിരുന്നു. എന്നാൽ പിന്നീട് ഷെെൻ കുമാർ പറഞ്ഞതനുസരിച്ച് ഡിഎഫ്ഐ എന്നുള്ളത് മാറ്റി പിഎഫ്ഐ എന്നാക്കുകയായിരുന്നു. തുടർന്ന് ഷംകുമാർ പറഞ്ഞത് പ്രകാരം ജോഷി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ജോഷി വീട്ടിലേക്ക് പോയതിന് പിന്നാലെ മറ്റൊരു സുഹൃത്തായ അഖിലിനെ വിളിച്ചുവരുത്തി ഷൈൻകുമാർ താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്കും പോവുകയായിരുന്നു. എന്നാൽ മെഡിക്കൽ പരിശോധനയിൽ ഷൈൻ കുമാറിൻ്റെ ദേഹത്ത് മർദ്ദനമേറ്റത്തിൻ്റെ പാടുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല എടുത്ത എക്സ്റേയിൽ അസ്ഥികൾക്ക് പൊട്ടലോ ചതവോ ഇല്ലെന്നും വ്യക്തമായിരുന്നു. അപ്പോൾ തന്നെ ഇതൊരു നാടകമാണെന്ന് വിലയിരുത്തൽ പൊലീസിന് കെെവരികയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















