കുവൈത്ത് സിറ്റി: കുവൈത്തിൽ 10 ലക്ഷം ദിനാറിന്റെ (26.8 കോടി രൂപ) സാമ്പത്തിക കുറ്റകൃത്യക്കേസിൽ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. വിശ്വാസ വഞ്ചന, തട്ടിപ്പ്, മോഷണം, ചെക്ക് കേസ് തുടങ്ങി 38 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. നേരത്തെ 16 കേസുകളിൽ പിടികിട്ടാപ്പുള്ളിയായിരുന്നു.
also read.. ഇന്ത്യയിലേക്ക് സര്‍വീസുകള്‍ അവസാനിപ്പിക്കുന്ന വിമാനകമ്പനി തീരുമാനം; യുഎഇയില്‍ നിന്നുള്ള യാത്രയെയും ബാധിക്കും
സബാഹ് അൽ നാസറിൽ നടത്തിയ പരിശോധനയിൽ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വീസ കാലാവധി കഴിഞ്ഞശേഷവും 9 വർഷമായി അനധികൃത താമസക്കാരനായി കഴിയുകയായിരുന്നു. തുടർ നടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം

















