കൊച്ചി: മലയാള മാധ്യമ രംഗത്ത് ആമുഖം വേണ്ടാത്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ദീപക് ധര്‍മ്മടം. ഒട്ടേറെ വിവാദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് മാധ്യമ ചരിത്രത്തില്‍ ഇടം നേടുകയും അംഗീകാരങ്ങളും വാരിക്കൂട്ടിയ ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് ദീപക് ധര്‍മ്മടം. തിരക്കേറിയ മാധ്യമ ജീവിതത്തില്‍ നിന്ന് അതിലും തിരക്കേറിയ സിനിമാ മേഖലയിലും ദീപക് സജീവമായിക്കഴിഞ്ഞു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ദീപക് തന്‍റെ ജൈത്രയാത്ര തുടരുന്നു.
‘തിറയാട്ടം’ എന്ന പുതിയ ചിത്രത്തിലൂടെ ദീപക് വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്. ചിത്രം ഈ മാസം 22 ന് തിയേറ്ററിലെത്തും. ചിത്രത്തിൽ തെയ്യം ഗുരുനാഥൻ ‘കല്ലാടി നാണു ആശാൻന്റെ’ വേഷത്തിൽ എത്തുകയാണ് ദീപക്. താരത്തിൻ്റെ അഭിനയ ജീവിതത്തിൽ വേറിട്ട വേഷം തന്നെയാണ് നാണു ആശാൻ.
‘പകലും പാതിരാവില’ കള്ള് ഷാപ്പ് മുതലാളി പോൾളിൻ്റെ വേഷമാണ് ദീപക് അഭിനിയിച്ച ചിത്രം. ഇതാണ് താരത്തിൻ്റെ റിലീസ് ചെയ്ത അവസാന ചിത്രം. സംവിധായകൻ മേജർ രവിക്ക് ഒപ്പം ‘കരുൺ’ എന്ന സിനിമയിൽ ഫാദർ ജോസഫ് വടക്കേവീട്ടിൽ എന്ന കഥാപാത്രം ഷൂട്ട് പൂർത്തിയായി.
അടുത്ത ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ‘കടമാറ്റത്ത് കാത്തനാറാണ്. കൂടാതെ മൂന്ന് സിനിമകളിൽ വേഷം തീരുമാനമായിട്ടുണ്ട്.”എനിക്ക് വരാൻ ഉള്ള വേഷം എനിക്ക് വരും ” ഇതാണ് ദീപക് ധർമ്മടം പറയുന്നത്.
24 ചാനലിന്റെ അസി എക്സിക്യൂട്ടീവ് എഡിറ്റർ ആണ് ദീപക് ധർമ്മടം. മാധ്യമ പ്രവർത്തനത്തിനു തടസം അകത്തെ അഭിനയം കൃമീകരിക്കുകയാണ്. നല്ല അവസരങ്ങൾ ചിലത് മാധ്യമ തിരക്കിൽ നഷ്ടമായിട്ടുണ്ട്. ദീപക് പറയുന്നു. ലൂസിഫർ, മാമാങ്കം, മേരാനം ഷാജി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിലെ’ പ്രമാണി വൈദ്യർ ” ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. നല്ല ചിത്രങ്ങളുടെ ഭാഗമാകുക, നല്ല കഥാപാത്രങ്ങൾ ചെയ്യുക അത് മാത്രമാണ് ആഗ്രഹം ദീപക് ധർമ്മടം പറയുന്നു.
രാജസ്ഥാനില്‍ 26 വിരലുകളുമായി കുഞ്ഞ് ജനിച്ചു; ദേവിയുടെ അവതാരമെന്ന് കുടുംബം
“”നമ്മൾ പലരെയും വണങ്ങുന്നു വ്രതം നോറ്റു തെയ്യമായാൽ ലോകം മുഴുവനും നമ്മളെ വണങ്ങും.. മനുഷ്യരുടെ കൂട്ടായ്മയുടെയും, സ്നേഹത്തിന്റെയും, സമഭാവനയുടെയും കേന്ദ്രങ്ങൾ ആണ് കാവുകൾ.”കല്ലാടി നാണുവാശാനായി ദീപക് ധർമ്മടം
നിറഞ്ഞാടുന്നുണ്ട് “തിറയാട്ടത്തിൽ “……
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം