മലപ്പുറം : തിരൂരിൽ മാനസിക വൈകല്യമുള്ള 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. കേസിൽ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ. പടിഞ്ഞാറേക്കര മാമന്റെ വീട്ടില്‍ അബ്ദുള്ള (70) ,പടിഞ്ഞാറേക്കര ഏരിയ പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45) എന്നിവര്‍ക്കാണ് 10 വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം തടവ് അനുഭവിക്കണം. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴയില്‍ 40,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവായി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്പില്‍ വച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
തിരൂര്‍ എസ്.ഐ ആയിരുന്ന കെ.ആര്‍ രഞ്ജിത്താണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനി കുമാര്‍ ഹാജറായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍ എന്‍.പി സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം