തിരുവനന്തപുരം: ആലുവയില്‍ കുടുംബത്തോടൊപ്പം കിടന്നുറങ്ങിയ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ആലുവ എംഎല്‍എ അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം വര്‍ദ്ധിച്ചു വരികയാണെന്നും പ്രതിപക്ഷം നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്.
read more സ്‌ട്രോക്ക് അഥവാ പക്ഷാഘാതം , തിരിച്ചറിയാൻ ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം
സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്ത് എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ചോരയൊലിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ പ്രതി ക്രിസ്റ്റല്‍ രാജിനെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















