വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി; എമര്‍ജന്‍സി ലാന്‍ഡിങ്, കാരണം വിശദമാക്കി അധികൃതര്‍

ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ബുധനാഴ്ച രാത്രി തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുകയായിരുന്നു.

ഇതോടെ വിമാനം തിരികെ ട്രാബ്‌സോണ്‍ എയര്‍പോര്‍ട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ എഞ്ചിനില്‍ പക്ഷി ഇടിച്ചതാണ് തീപ്പൊരിക്ക് കാരണമായതെന്ന് ഫ്‌ലൈനാസ് വിശദീകരിച്ചു.

also read.. വണ്ടിപെരിയാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി; കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാബ്‌സോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കരിങ്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എഞ്ചിനില്‍ പക്ഷി ഇടിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം