ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവയുടെ സാനിധ്യം. കഴിഞ്ഞ ദിവസം രാത്രിയിൽ വണ്ടിപെരിയാർ 56-ാം മൈലിന് സമിപം കടുവ ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു. കടുവയുടേതിന് സമാനമായ കാൽപാടുകൾ പ്രദേശത്തു നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തി. കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ രാത്രി ഏഴ് മണിയോടെയാണ് 56 ആം മൈലിന് സമിപം ദേശീയ പാതയോട് ചേർന്നുള്ള പ്രദേശത്ത്, നാട്ടുകാർ കടുവയെ കണ്ടത്. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടി കൂടിന് സമിപം കടുവ എത്തിയിരുന്നു. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്ദത്തിൽ തുടർച്ചയായി ഗർജ്ജിക്കുകയും ചെയ്തു.
also read.. മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി; സംസ്ഥാനത്ത് 5 ദിവസം കൂടി മഴ, ഇടിമിന്നല്‍ ജാഗ്രതയും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം