മോസ്കോ: യുക്രെയ്നില്‍ നിന്നു കരിങ്കടലിലൂടെയുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ റഷ്യയിലെത്തി.
also read.. ഓഡിയോ ക്ലിപ് എല്‍ഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കേണ്ട; വി.എന്‍ വാസവന്‍
നേരത്തെയും തുര്‍ക്കിയുടെ സമ്മര്‍ദഫലമായാണ് ധാന്യ കയറ്റുമതിക്കു തടസം നില്‍ക്കില്ലെന്ന ഉറപ്പ് റഷ്യ നല്‍കിയത്. എന്നാല്‍, ഈ കരാര്‍ അവസാനിച്ചതോടെ കയറ്റുമതി വീണ്ടും തടസപ്പെട്ടിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുക്രെയ്ന്‍. ഇവിടെനിന്നുള്ള കയറ്റുമതി നിലയ്ക്കുന്നത് ലോകത്തെ തന്നെ ഭക്ഷ്യ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ ഇടപെടല്‍.
വിഷയത്തില്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഉര്‍ദുഗാന്‍ റഷ്യയിലേക്കു പോയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം