ഒഡിഷ : ജി 20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രീമിയം ബിസിനസ് സ്‌കൂളുകളില്‍ ഒന്നായ ഐ.ഐ.എം സമ്പല്‍പൂര്‍ ചിന്താശിബിരം സംഘടിപ്പിച്ചു. ജി 20 യൂണിവേഴ്‌സിറ്റി കണക്ട് പ്രോഗ്രാമിനു കീഴിലാണ് ഇതു നടത്തിയത്.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
നാളത്തെ നേതാക്കളാകാന്‍ പോകുന്ന ബിസിനസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തിലെ ബോധവല്‍ക്കരണം പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇതു സംഘടിപ്പിച്ചത്. ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വീഡിയോ പ്രദര്‍ശനത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഇതിനു തുടര്‍ച്ചയായി മുന്‍ അമ്പാസിഡര്‍ ജെ .കെ ത്രിപാഠിയുടെ പ്രഭാഷണം നടന്നു. ഐ.ഐ.എം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാഡിയോ ജൈസാള്‍ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം