ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിനു പത്തു കോടി രൂപ അനുവദിച്ച് സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി അനുവദിച്ചത്. ടെൻഡറില്ലാതെ, കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) ആക്ട് പ്രകാരം നേരിട്ടാണ് കാറുകൾ വാങ്ങുന്നത്.
എന്നാൽ മന്ത്രിമാർക്കു വാഹനം വാങ്ങുന്നതിന് ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു വിവിധ കോണുകളിൽനിന്നു വ്യാപക വിമർശനമുയർന്നു. ബെംഗളൂരുവിൽ ഇന്നോവ ഹൈക്രോസ് ടോപ്പ് മോഡലിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയാണ്.
എന്നാൽ വാഹനം വാങ്ങാനുള്ള സർക്കാർ നീക്കത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. ‘‘എന്താണ് കുഴപ്പം? മന്ത്രിമാർക്കും ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. വാസ്തവത്തിൽ, മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, ഞങ്ങൾക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഇപ്പോൾ പോലും ഞാൻ ഒരു സാധാരണ വാണിജ്യ വിമാനത്തിലാണ് വന്നിറങ്ങിയത്.’’– ശിവകുമാർ പറഞ്ഞു.
കർണാടകയിൽ ഏറ്റവും ചെലവേറിയ പദ്ധതിയായ ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് വൻ തുക മുടക്കി കാറുകൾ വാങ്ങുന്നെന്ന പ്രഖ്യാപനവും കോൺഗ്രസ് സർക്കാർ നടത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത ഗൃഹലക്ഷ്മി പദ്ധതിക്കായി സംസ്ഥാന സർക്കാർ ഈ സാമ്പത്തിക വർഷം 17,500 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
അതേസമയം, എസ്യുവികൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി. കാറുകൾ വാങ്ങുന്നതിൽ എന്താണ് കുഴപ്പമെന്ന് ശിവകുമാർ ചോദിച്ചു. മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. കർണാടകയിൽ മന്ത്രിമാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല. ഞാൻ ഒരു സാധാരണ യാത്രാവിമാനത്തിലാണ് വന്നിറങ്ങിയതെന്നും ശിവകുമാർ പറഞ്ഞു.
വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം സംസ്ഥാന സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ‘‘കോൺഗ്രസ് വാഗ്ദാനങ്ങളെക്കുറിച്ചു മാത്രമാണ് സംസാരിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്കു പണമില്ല, കാറുകൾക്കു പണം എവിടെ?’’– ബിജെപി എംഎൽഎ സി. നാരായണസ്വാമി പറഞ്ഞു. 2013ൽ അധികാരത്തിലെത്തിയപ്പോൾ മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ കോൺഗ്രസ് 5 കോടി രൂപ അനുവദിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം