ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയുടെ കടുത്ത നിലപാടാണ് ജി–20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽനിന്നു പിന്മാറാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനായാണു നീക്കമെന്നാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും മുമ്ബ് ചര്‍ച്ച നടത്തിയിരുന്നു. ബ്രിക്സ് സമ്മേളനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ജി-20 സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ആതിഥേയ രാജ്യവുമായി കൂടിക്കാഴ്ച നടത്തേണ്ടിവരുമെന്നതായിരിക്കാം ഷി ജിന്‍ പിംഗിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇത്തരമൊരു സന്ദര്‍ശനം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഷി ജിന്‍ പിംഗിന് ഗുണകരമാകില്ല. വ്യാപാര ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്ബ് അതിര്‍ത്തി പ്രശ്നങ്ങളില്‍ വ്യക്തവരുത്തണമെന്ന നിലപാടാണ് ഇന്ത്യ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഉച്ചകോടിയ്ക്ക് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗിനെ അയയ്ക്കാനാണ് സാധ്യതയെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്കുന്ന സൂചന. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.
കോവിഡ് വ്യാപകമായ 2021 ഒഴിച്ച് 2013 മുതൽ തുടർച്ചയായി എല്ലാ ജി–20 യോഗങ്ങളിലും ഷി ജിൻപിങ് നേരിട്ടു പങ്കെടുത്തിരുന്നു. 2021ൽ സൗദി അറേബ്യയിൽ നടന്ന യോഗത്തിൽ വിഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം പങ്കെടുത്തത്. ഗൽവാനിലുണ്ടായ ഏറ്റുമുട്ടലിന്റെ ബാക്കിപത്രമായി കടന്നുകയറിയ ചില പ്രദേശങ്ങളിൽനിന്നും ഇനിയും ചൈനീസ് സൈനികർ പിന്മാറിയിട്ടില്ല. ഇതിനൊപ്പം തിങ്കളാഴ്ച ചൈന പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്സായ് ചിന്നും സ്വന്തം പ്രദേശമെന്ന് കാട്ടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടെയാണ് നിലവിലെ പ്രശ്നങ്ങൾ സങ്കീർണമായത്.
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ആക്രമണത്തോടെ ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ വഷളാകുകയാണ് ഉണ്ടായത്. നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍, പല മേഖലകളില്‍ നിന്നും ഇരു രാജ്യങ്ങളുടേയും സൈനികര്‍ പിന്മാറിയതിന് ശേഷവും കിഴക്കന്‍ ലഡാക്കിലെ ചില പ്രദേശങ്ങളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുന്നതിന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ അതിര്‍ത്തി പ്രശ്നം ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നില്ല ചൈനയുടെ വാദം. ഇരുപക്ഷവും നിലവിലെ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നും ചൈന ആവശ്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം