സിവിൽ സർവീസ് പരീക്ഷയിൽ 365 ആം റാങ്ക് എന്നത് കൊല്ലം കാരിയായ മധുശ്രീക്ക് നീണ്ട ഏഴു വർഷത്തെ കാത്തിരിപ്പാണ്. 2015 ൽ എൻജിനീയറിങ് ബിരുദ പഠനത്തിനു ശേഷമായിരുന്നു മധുശ്രീ സിവിൽ സർവീസസിനായി പഠനം ആരംഭിച്ചത്.
Read also: സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
സിവിൽ സർവീസ് എന്നത് തൻ്റെ ലക്ഷ്യമാണെന്ന് ഉള്ളത് ഒഴിച്ചാൽ ഇതിനെപ്പറ്റി വേറൊരു ധാരണയും അന്ന് മധുശ്രീക്ക് ഇല്ലായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരത്തെ എൻലൈറ്റ് അക്കാദമിയിൽ ചേർന്നു പഠനം ആരംഭിച്ചത്. ആദ്യത്തെ ശ്രമത്തിൽ ഇൻ്റർവ്യൂ വരെ എത്താൻ സാധിച്ചു മധുശ്രീക്ക്; അത് തനിക്ക് തന്ന ആത്മവിശ്വാസമാണ് തന്നേ ഇത് വരെ എത്തിച്ചതെന്ന് മധുശ്രീ ഓർക്കുന്നു.
അക്കാദമിയിൽ കൺസൾട്ടൻസി തുടങ്ങിയത് വരുമാനത്തോടൊപ്പം തന്നെ തൻ്റെ അറിവ് വർദ്ധിപ്പിക്കാനും സഹായകമായി. പലപ്പോഴും ചെറിയ മാർക്കിൻ്റെ വ്യത്യാസത്തിലാണ് സിവിൽ സർവീസ് കിട്ടാതിരുന്നത് മധുശ്രീക്ക്. എന്നാലും പ്രതീക്ഷയോടെ പിന്നെയും പരിശ്രമിച്ചു കൊണ്ടേയിരുന്നു. ദിവസവും ഒരു 8 മണിക്കൂറെങ്കിലും പഠിക്കാൻ മധുശ്രീ ശ്രമിച്ചിരുന്നു. പഴയ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ചെയ്താണ് പരീക്ഷാ തയ്യാറെടുപ്പ് നടത്തിയിരുന്നത്.
താൻ പരീക്ഷക്ക് നേരിട്ട ചോദ്യങ്ങളെക്കാൾ കടുപ്പമേറിയ ചോദ്യങ്ങളാണ് തനിക്ക് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിൽ നേരിടേണ്ടി വന്നത് എന്നാണ് മധുശ്രീ പറയുന്നത്, ഏഴു വർഷങ്ങൾ നീണ്ടതാണെന്നോർമ്മിപ്പിച്ച ചോദ്യങ്ങൾ. തൻ്റെ സ്വപ്നത്തിന് ഇതൊന്നും ഒരു വിലങ്ങുതടിയായി ഇതൊരിക്കലും വരില്ലെന്ന് മധുശ്രീ പണ്ടേ ഉറപ്പിച്ചിരുന്നു. അതിനാൽ തന്നെ പരിശ്രമം തുടർന്നു. തനിക്ക് തന്നിലും, ദൈവത്തിലും ഉണ്ടായിരുന്ന വിശ്വാസമാണ് തന്നെ വിജയത്തിലേക്ക് നയിച്ചതെന്നാണ് മധുശ്രീ പറയുന്നത്.
ആദ്യ ശ്രമത്തിൽ തന്നെ എല്ലാവർക്കും സിവിൽ സർവീസ് കിട്ടണമെന്നില്ല, ഒരുപാട് കാലത്തെ പരിശീലനത്തിലൂടെ മാത്രമേ ചിലപ്പോൾ കിട്ടുകയുള്ളൂ. തോൽവി ആണല്ലോ വിജയത്തിൻ്റെ ചവിട്ടുപടി,അതെപ്പോഴും മനസ്സിലുണ്ടായാൽ വിജയം ഒരിക്കലും അസാധ്യമാവില്ലെന്ന് മധുശ്രീ ഉറപ്പ് നൽകുന്നു.
വിവരങ്ങൾ നൽകിയത് :
Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn Trivandrum
enliteias@gmail.com 7994058393 www.enliteias.com
https://www.youtube.com/watch?v=_x1h-huIQN8