മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന മകൻ അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശി മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. പിതാവ് നഞ്ചുണ്ടപ്പയെയും മാതാവ് ഉമയെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തിൽ വിഷം കലർത്തിയത് ഓഗസ്റ്റ് 15-ാം തീയതിയാണ്. വിഷം കലർന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ സുഖം പ്രാപിക്കുകയും പിന്നീട് വീട്ടിലേക്ക് വരികയും ചെയ്തു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇരുവരും പെട്ടെന്ന് മരണപ്പെടുകയായിരുന്നു. കീടനാശിനികൾ ശരീരത്തിൽ എത്തിയാൽ അവയുടെ അവശിഷ്ടങ്ങൾ ആഴ്ചകളോളും ശരീരത്തിനുള്ളിൽ നിലനിൽക്കുമെന്നും പിന്നീടും അവ പെട്ടെന്നുള്ള മരണ കാരണമായി മാറിയേക്കാമെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
https://www.youtube.com/watch?v=_x1h-huIQN8