ഡൽഹി: ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെ 160 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഡല്‍ഹിയിലേക്ക് എത്തിച്ചേരേണ്ട 80 വിമാനങ്ങളുമാണ് റദ്ദാക്കുന്നത്.
read also സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായാണ് തീരുമാനം. അതേസമയം, വിമാന റദ്ദാക്കല്‍ ജി20 ഉച്ചകോടി അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.റദ്ദാക്കുന്ന 160 വിമാനങ്ങള്‍, ഡല്‍ഹി വിമാനത്താവളത്തിലെ സാധാരണ സര്‍വീസുകളുടെ 6 ശതമാനം മാത്രമേ വരികയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കുന്നതിന് വിമാനങ്ങളുടെ പാർക്കിങ്ങുമായി ബന്ധമില്ലെന്നും ഡൽഹി വിമാനത്താവളത്തിൽ വിശാലമായ പാർക്കിംഗ് സ്ഥലമുണ്ടെന്നും വ്യക്തമാക്കി.
ജി20 ഉച്ചകോടി സമയത്ത് തിരക്കില്ലാത്ത സുഗമമായ യാത്രയ്ക്കായി ആളുകൾ മെട്രോ തിരഞ്ഞെടുക്കണെമന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ മെട്രോയ്ക്ക് പകരം റോഡ് മാർഗമാണ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നതെങ്കില്‍, സമയം അനുസരിച്ച് യാത്രാ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ജി20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ട് ടെർമിനലുകൾ, ഐഎസ്ബിടി, സമാധികൾ, പ്രശസ്തമായ മാർക്കറ്റുകൾ, ചെങ്കോട്ട, അക്ഷരധാം, കുത്തബ് മിനാർ തുടങ്ങിയ സ്മാരകങ്ങൾ ഉൾപ്പെടെ നഗരത്തിലെ 21 സ്ഥലങ്ങളിൽ ടൂറിസ്റ്റ് പൊലീസ് വാഹനങ്ങളും ഡൽഹി പൊലീസ് വിന്യസിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8