മലയാളത്തിലെ സൂപ്പർഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. തന്റെ വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ലിസ്റ്റിൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്ന് തോന്നുമെങ്കിലും മനസിൽ കരയുകയാണെന്നാണ് ലിസ്റ്റിൻ കുറിക്കുന്നത്.
‘മനസ്സിൽ കരയുകയാണെന്നും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുകയാണെന്നും തോന്നാം. നിന്നെക്കാൾ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാൾ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും? എന്തായാലും ഇപ്പോൾ എട്ട് വർഷം, ഓർക്കാനൂടെ വയ്യ, പക്ഷേ ഓർത്തേ പറ്റൂ. അതാണ് ജീവിതം, അതാണ് കുടുംബജീവിതം. ഇപ്പോൾ ഞാൻ, നീ, ഐസക്, ഇസബൽ. എന്റെ ഭാര്യ ബെനിറ്റയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ വിവാഹവാർഷിക ആശംസകൾ നേരുന്നു.- ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചു.
2015ലാണ് ബെനീറ്റയും ലിസ്റ്റിനും വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ട് മക്കളാണ്. 2011ൽ ട്രീഫിക്കിലൂടെയാണ് ലിസ്റ്റിൻ നിർമാതാവാകുന്നത്. തമിഴ്, ഹിന്ദി ഭാഷകളിലും സിനിമകൾ ചെയ്തു. നിവിൻ പോളി നായകനായി എത്തുന്ന ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ റിലീസിനു തയാറെടുക്കുകയാണ്. ഓണം റിലീസായി ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം