തിരുവനന്തപുരം : ബവ്റിജസ് കോർപറേഷനിലെ ജീവനക്കാർക്ക് 90,000 രൂപ വരെ ഓണക്കാലത്ത് ബോണസായി ലഭിക്കും. ഇതു സംബന്ധിച്ച് നികുതി വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെ ലഭിക്കും.
ബവ്റിജസ് കോർപറേഷനിൽ ലേബലിങ് തൊഴിലാളികൾ വരെയുള്ളവർക്ക് ബോണസ് ലഭിക്കും. പെർഫോമെൻസ് അലവൻസെന്നാണ് ഉത്തരവിൽ പറയാറുള്ളത്. ഓണം അഡ്വാൻസ് 35,000 രൂപയാണ്. 7 തവണകളായി തിരിച്ചു പിടിക്കും.
Also read : വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും; മാത്യു കുഴല്നാടന്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്നവർക്ക് 5000 രൂപ ലഭിക്കും. ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബവ്കോ ആസ്ഥാനത്തും വെയർഹൗസുകളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 11,000 രൂപയും ഓണത്തിനു ഫെസ്റ്റിവൽ അലവൻസായി ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം