കോഴിക്കോട് 22 ഓഗസ്റ്റ് 2023: സമൂഹത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഭാഗമാണ് മുതിർന്ന പൗരന്മാർ. ജീവിതാനുഭവങ്ങളുടെ കലവറയായ ഇവരുടെ അന്തസിനെയും ആരോഗ്യത്തെയും പരിപാലിക്കേണ്ടത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ്. ഇതിനായി സുപ്രധാന ചുവടു വെപ്പൊരുക്കുകയാണ് കോഴിക്കോട് ആസ്റ്റർ മിംസ്. ആസ്റ്റർ റെസ്പെക്ട് എന്ന പദ്ധതിയുടെ ഭാഗമായി 65 വയസിന് മുകളിലുള്ളവർക്ക് സമഗ്ര ആരോഗ്യ പരിചരണം ഉറപ്പു വരുത്താനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം പ്രസിദ്ധ സിനിമാ താരം നിർമ്മൽ പാലാഴി നിർവഹിച്ചു. മുതിർന്ന പൗരന്മാർക്കായി വാട്ട്സാപ് കൂട്ടായ്മകൾ സംഘടിപ്പിച്ചാണ് ആസ്റ്റർ റെസ്പെക്ട് നടപ്പാക്കുന്നത്. ഇവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ലക്ഷ്യമിട്ടാണ് ഈ ഗ്രൂപ്പുകൾ പ്രവർത്തിക്കുക. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന സംഗമങ്ങള്‍, ഹെല്‍ത്ത് ചെക്കപ്പുകൾ, ആഹ്ലാദകരമായ മറ്റ് കൂടിവരവുകൾ, ആരോഗ്യം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ ഭാഗമായുണ്ടാകും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യ സംബന്ധമായ ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കും.
ഗ്രൂപ്പിൽ പങ്കുവെക്കുന്ന സംശയങ്ങളും ആശങ്കകളും നിവാരണം നടത്താൻ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ആവശ്യഘട്ടങ്ങളിൽ സഹായം ആവശ്യപ്പെടാനും അവ കൃത്യമായി നിർവഹിക്കാനും തയ്യാറുള്ള ഒരു കൂട്ടം ആളുകളെ വാർത്തെടുക്കുക എന്നത് കൂടി പദ്ധതിയുടെ ഭാഗമാണ്. ആസ്റ്റർ വളന്റിയേഴ്സിന്റെ സഹായത്തോടെ വിദഗ്ധ പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. സൗഹൃദവും അർപ്പണ മനോഭാവവുമുള്ള ജീവനക്കാർ, വൺ സ്റ്റോപ്പ് ഹെൽത്ത് ചെക്കപ്പ്, വിദേശത്തോ, വിദൂരദേശത്തോ ഉള്ള മക്കളുമായി നിരന്തര സമ്പര്‍ക്കം നിലനിര്‍ത്താനും മാതാപിതാക്കളുടെ വിവരങ്ങള്‍ കൈമാറാനുമുള്ള പ്രവർത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും.
മുതിർന്ന പൗരന്മാർക്ക് കാത്തിരിപ്പില്ലാതെ ഒ.പി സേവനങ്ങൾ നൽകുന്നതിനായി നാല് വർഷം മുൻപ് ആരംഭിച്ച ആസ്റ്റർ സീനിയർ പദ്ധതിയുടെ തുടർച്ചയായാണ് ആസ്റ്റർ റെസ്പെക്ട് നടപ്പാക്കുന്നത്. ഉത്തര മലബാറിൽ ആദ്യമായി ഇത്തരമൊരു സൗകര്യം ആരംഭിച്ചത് കോഴിക്കോട് ആസ്റ്റർ മിംസിലായിരുന്നു. വലിയ ജനപിന്തുണയായിരുന്നു ഇതിന് ലഭിച്ചത്. ഇതോടെയാണ് സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള വിവിധ പ്രായക്കാരായ ജനങ്ങളെ ഉൾക്കൊള്ളിച്ച് പുതിയ പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് ആസ്റ്റർ മിംസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ജനറൽ മെഡിസിൻ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. നദീമു റഹ്മാൻ, സീനിയർ സൈക്കാട്രിക് സോഷ്യൽവർക്കർ ഡോ. ചന്ദ്രമുഖി, ചീഫ് ന്യൂട്രീഷനിസ്റ്റ് ഷെറിൻ തോമസ്, ചീഫ് ഫിസിയോതെറാപിസ്റ്റ് അഷ്‌കർ അലി, ഒക്ക്യൂപേഷണൽ തെറാപ്പിസ്റ്റ് ഒക്ടോൺ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം