തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി ഡെലിവറി പാർട്ണേഴ്‌സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം – പൊന്നോണം എന്ന് പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്‌സർ ഗ്രൈൻഡറുകൾ, ഡിന്നർ സെറ്റുകൾ, ഹെൽമെറ്റുകൾ, പവർ ബാങ്ക്, ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് വിജയികളെ കാത്തിരിക്കുന്നത്.
നേരത്തെ ഐപിഎൽ മത്സരത്തിനോട് അനുബന്ധിച്ച് സ്വിഗി തങ്ങളുടെ ഡെലിവറി പാർട്ണേഴ്സിനായി മത്സരം സംഘടിപ്പിച്ചിരുന്നു. ദേശിയ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സമ്മാനമായ മോട്ടോർ സൈക്കിൾ മൊഹമ്മദ് ഷഫീക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ എച്ച് ഡി എൽ ഇ ഡി ടിവി തിരുവനന്തപുരം തമ്പാനൂർ മേഖലയിലെ ഡെലിവെറി പാർട്ണറായ മനോജ് വി.കെ യും നേടി.ഈ ഓണക്കാലത്ത് ഡെലിവറി പങ്കാളികളോട് ഒപ്പം ഓണം ആഘോഷിക്കാനുള്ള ഞങ്ങളുടെ മാർഗമാണ് പൊന്നോണം 23 എന്ന്സ്വിഗ്ഗി ഓപ്പറേഷൻസ് ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം