പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ലഭിച്ചവര്‍ക്കുള്ള പരിശീലന പരിപാടി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് തിരുവനന്തപുരത്ത് സ്പെഷ്യല്‍ ആംഡ് പോലീസ് ക്യാമ്പില്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനും പൊതുജനത്തിനും ഉപകാരപ്പെടുന്ന തരത്തിൽ മികച്ച പോലീസ് ഓഫീസർമാരായി മാറാൻ അദ്ദേഹം പുതിയ ബാച്ചിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആംഡ് പോലീസ് ബറ്റാലിയൻ ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ, കേരള പോലീസ് അക്കാദമി ഡയറക്ടർ എഡിജിപി ഗോപേഷ് അഗർവാൾ, ഡിഐജി രാഹുൽ ആർ നായർ, കമാന്റന്റ് ജി. ജയദേവ് എന്നിവരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വിവിധ ബറ്റാലിയനുകളിൽ നിന്ന് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.
Also read : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ലഭിച്ചത് 10 നാമനിര്‍ദേശ പത്രികകള്‍; ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല
സംസ്ഥാനത്തെ എട്ടു ബറ്റാലിയനുകളിലായി 243 വനിതകള്‍ ഉള്‍പ്പെടെ 1769 പേര്‍ക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. ഇവരില്‍ എട്ടു പേര്‍ എം.ടെക് ബിരുദധാരികളും 214 പേര്‍ ബി.ടെക് ബിരുദധാരികളുമാണ്. 42 പേര്‍ എംബിഎ ബിരുദധാരികളാണ്. 209 ബിരുദാനന്തര ബിരുദധാരികളും 878 ബിരുദധാരികളും പുതിയ ബാച്ചില്‍ പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം