കോഴിക്കോട് : കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ ജീവിതകാലം മുഴുവൻ അവശതയിൽ കഴിയേണ്ടിവരുമെന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്നതായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ നടന്ന “കരളോണം” പരിപാടി. ശസ്ത്രക്രിയക്ക് വിധേയരായവർ ഒരു വശത്ത് നിന്ന് വടം വലിച്ചപ്പോൾ എതിരാളികളായ കോഴിക്കോട് ആസ്റ്റർ മിംസ് ടീമിന് പിടിച്ചു നിൽക്കാനായില്ല. ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് അടിയറവ് പറയേണ്ടി വന്നു. അതേസമയം എളുപ്പത്തിൽ ജയിക്കുമെന്ന് കരുതി ഫുട്ബോൾ കളിക്കാനിറങ്ങിയ മുതിർന്ന മാധ്യപ്രവർത്തകർ ഉൾപ്പടെയുള്ള ടീമിനും വലിയ പ്രതിരോധ നിരയെയായിരുന്നു നേരിടേണ്ടി വന്നത്. കോഴിക്കോട് പ്രസ് ക്ലബിലെ മാധ്യമ പ്രവർത്തകർ അണിനിരന്ന ടീം ആവേശകരമായ മത്സരത്തിനൊടുവിൽ ഷൂട്ടൗട്ടിൽ കഷ്ടിച്ചായിരുന്നു വിജയിച്ചത്.
ലോക അവയവ ദാന ദിനാചാരണത്തോടനുബന്ധിച്ചായിരുന്നു കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയവരുടെ കൂട്ടായ്മയായ ലിഫോക്കും കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയും ചേർന്ന് കരൾ മാറ്റിവെച്ചവരുടെ ഒത്തുചേരലും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചത്. കോഴിക്കോട് ദേശപോഷിണി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഒന്നേകാൽ വയസുകാരി ഇവ മറിയവും നാല് വയസുകാരി ദ്യുതിയും ആസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോക്ടർ എബ്രഹാം മാമ്മനും ചേർന്ന് നിർവഹിച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം പേർ പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് ലിഫോക്ക് ടീമും കോഴിക്കോട് പ്രസ് ക്ലബ് അംഗങ്ങളും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരവും ആസ്റ്റർ മിംസിലെ ജീവനക്കാരും ലിഫോക്കും തമ്മിലുള്ള വടംവലി മത്സരവും വിവിധ കലാപരിപാടികളും ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചത്. കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർക്ക് ഭാരപ്പെട്ട ജോലികൾ ചെയ്യുന്നതിന് തടസമില്ല എന്ന സന്ദേശം കൂടി നൽകുന്നതായിരുന്നു പരിപാടികൾ.
കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മാടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലിഫോക്ക് സംസ്ഥാന വൈസ് ചെയർമാൻ രാജേഷ് കുമാർ, ജോയിന്റ് സെക്രട്ടറി ദിലീപ് ഖാദി, ലിഫോക്ക് കോഴിക്കോട് ജില്ലാ പ്രസിഡൻറ് സൈതലവി (ബാവ), കോഴിക്കോട് ജില്ലാ ട്രഷറർ അനിൽകുമാർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം തലവൻ ഡോ. അനീഷ് കുമാർ, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് ലിവർ ട്രാൻസ്പ്ലാൻറ് വിഭാഗം തലവൻ ഡോ. സജീഷ് സഹദേവൻ, സീനിയർ കൺസൾട്ടന്റുമാരായ ഡോ. എം. നൗഷിഫ്, ഡോ. അഭിഷേക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം