മലയാളത്തിൽ സംവിധായകനായും നടനായും പ്രശസ്തനായ വ്യക്തിയാണ് ബേസിൽ ജോസഫ്. ബേസിലിലെ സംവിധായകനും നടനും ഒരുപോലെ ആരാധകരുണ്ട്. ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും ഒരു പെൺകുട്ടി പിറന്നത്. ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്.
മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ബേസിൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മകൾ വന്നതിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ബേസിൽ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.
ഇപ്പോൾ മകളുടെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കിട്ടിരിക്കുകയാണ് ബേസിൽ. കമിഴ്ന്നു കിടന്ന് കൈകൾ വായുവിലേക്ക് ഉയർത്തി കളിക്കുന്ന ഹോപ്പിന്റെ ചിത്രമാണ് ബേസിൽ പങ്കുവെച്ചത്. സുരക്ഷിതമായി ടേക്ക് ഓഫും ലാൻഡിംഗും കഴിഞ്ഞുവെന്നാണ് ചിത്രങ്ങൾക്ക് ബേസിൽ നൽകിയ രസകരമായ അടിക്കുറിപ്പ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം