ബോളിവുഡിന്റെ പ്രണയ നായകനാണ് ഷാരൂഖ്. രാജ്യമെമ്പാടുമുള്ള ആരാധകര്‍ക്ക് ഷാരൂഖിന്റെ റൊമാന്റിക് ചിത്രങ്ങള്‍ ഇന്നും പ്രിയപ്പെട്ടതാണ്. പ്രായമെത്രയായാലും ഷാരൂഖിന്റെ പ്രണയഭാവങ്ങള്‍ക്ക് മങ്ങലേല്ക്കുന്നില്ല. അക്കാര്യം ഉറപ്പിക്കുന്ന ഗാനമാണ് ഷാരൂഖ് ചിത്രം ‘ജവാനി’ലേതായി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘ചലേയ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാനും നയൻതാരയുമാണ് ഗാന രംഗത്ത് ഉള്ളത്. ഇരുവരുടയും പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നത് അരിജിത്ത് സിംഗും ശില്പ റാവുമാണ്.
ഷാരൂഖ് ഖാൻ ‘ജവാൻ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മാണം.
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ‘ജവാനി’ലുണ്ട്. നയൻതാര നായികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജവാൻ’ ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.
‘പഠാൻ’ ആണ് ഷാരൂഖ് ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദീപിക പദുക്കോൺ ആയിരുന്നു നായിക. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദത്തിനിടെ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് കുതിച്ചിരുന്നു. ഷാരൂഖ് ഖാന്റേതായി ‘ജവാൻ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ആരാധകര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം