കണ്ണൂർ: ജില്ലയിൽ പത്തോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് ഇ-സേവ’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന നടപടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്.
പൊതുജനങ്ങൾക്കായുള്ള സർക്കാർ സേവനങ്ങൾക്ക് നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായും പലരും ഈടാക്കുന്ന തുകക്ക് രസീതി നൽകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=LEo86PnhFes
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് പാലിക്കുന്നില്ലെന്നും പൊതുജനങ്ങളോട് മോശമായി പെരുമാറുന്നതായും വിജിലൻസ് വകുപ്പിന് നിരന്തരം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ മൂന്ന് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















