കൊച്ചി: മദ്യപിച്ച് ഓടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്. വല്ലാർപാടം ഡിപി വേൾഡിന് മുൻവശമാണ് സംഭവം. എറണാകുളത്ത് നിന്നും സ്കൂൾ വിദ്യാർത്ഥികളുമായി വന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായത്.
read more തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സെൻ്റ് തെരേസാസ് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഓട്ടോ റിക്ഷ ഡ്രൈവർ മദ്യപിച്ച് ആണ് വാഹനം ഓടിച്ചത് എന്നും ഇതാണ് അപകട കാരണം എന്നും പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വൈപ്പിൻ ഓച്ചൻതുരുത്ത് വലിയവീട്ടിൽ ജോൺസനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി വാഹനം ഓടിച്ചതിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.
മുളവുകാട് എസ്ഐ സുനേഖ്, പോലീസുകാരായ രാജേഷ്, സിബിൽ ഫാസിൽ, അരുൺ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















