ചിറയിന്‍കീഴ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. ചിറയിന്‍കീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പല പ്രാവശ്യം പതിനാറുകാരിയെ ഇയാള്‍ പീഡിപ്പിച്ചത്.
ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ. കണ്ണൻ, സബ് ഇന്‍സ്പെക്ടര്‍ അനൂപ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരി, ബിനു എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















