തലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ്(72) കോടതി ശിക്ഷിച്ചത്.
read more നാമജപത്തിനെതിരെ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം
23 വര്‍ഷവും മൂന്ന് മാസവും ആണ് തടവിന് ശിക്ഷിച്ചത്. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ആണ് ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
2018 ആഗസ്റ്റിലായിരുന്നു കേസിനാധാരമായ സംഭവം. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. കൂത്തുപറമ്പ് പൊലീസാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത് ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















