പാറശാല: മൊബൈല്‍ ഷോപ്പുകളില്‍ കവര്‍ച്ച നടത്തിയ നാലുപേർ അറസ്റ്റിൽ. വെങ്ങാനൂര്‍ കെഎസ് റോഡില്‍ അയ്യങ്കാളി ലൈഫ് പദ്ധതി വീട്ടില്‍ എബി ( 21 ),വെങ്ങാനൂര്‍ പറമ്പ് വിളാകം വീട്ടില്‍ രഞ്ജിത്ത് (18 ) ,വെങ്ങാനൂര്‍ കെഎസ് റോഡില്‍ തുണ്ട് വിളാകം വീട്ടില്‍ വിഷ്ണു ( 22 ), വാഴമുട്ടം രാജേഷ് ഭവനില്‍ പ്രവീണ്‍ പ്രസാദ് (19) എന്നിവരാണ് പിടിയിലായത്. പാറശാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
read more ഗോവിന്ദന് തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്നം കഴിയും: ചെന്നിത്തല
ധന്യംകോട് ഭാഗത്തെ മൊബൈല്‍ ഫോണുകളും ഹെല്‍മറ്റ് അടക്കമുള്ളവ മോഷ്ടിച്ചതിനാണ് പ്രസാദ് പിടിയിലായത്. മറ്റു പ്രതികള്‍ രണ്ടാഴ്ചയ്ക്കു മുമ്പ് നെയ്യാറ്റിന്‍കര, അമരവിള അഷറഫിന്റെ ഉടമസ്ഥതയിലുളള എം ഫോണ്‍ എന്ന മൊബൈല്‍ഫോൺ ഷോപ്പില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റിലായത്.
വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയാണെന്നും ഇയാൾക്കെതിരെ നിരവധി സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ളതായും പോലീസ് പറഞ്ഞു. വിവിധ ഇടങ്ങളില്‍ നടന്ന മോഷണങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















