വെഞ്ഞാറമൂട് : തൈക്കാട് നിലയ്ക്കൽ ജംഗ്ഷനിലുണ്ടായ തീപിടിത്തത്തിൽ മൂന്നുകടകൾ കത്തി നശിച്ചു. തൈക്കാട് സ്വദേശികളായ അജി, സജീവ്, സതി എന്നിവരുടെ കടകളാണ് കത്തിയമർന്നത്.
read more read more നാമജപത്തിനെതിരെ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം
ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. തീപിടിത്തത്തിൽ റോഡിനോട് ചേർന്നുള്ള കടകളാണ് കത്തിയത്. റോഡിലൂടെ യാത്ര ചെയ്ത് രണ്ട് യുവാക്കളാണ് കടകൾക്ക് തീ പിടിക്കുന്നത് കണ്ടത്. തുടർന്ന്, സമീപത്തെ വീട്ടുകാരെ അറിയിക്കുകയും അവർ വെഞ്ഞാറമൂട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലുംകടകൾ പൂർണമായും കത്തി അമർന്നു. തീപിടുത്ത കാരണം വ്യക്തമല്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















