വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. സ്കൂള്‍ വിട്ട് വരുന്ന കുട്ടികള്‍ക്കും ഇത് തയ്യാറാക്കി നല്‍കാം.
ആവശ്യമുള്ള സാധനങ്ങള്ന്യൂഡില്സ് – 200 ഗ്രാംമഷ്റൂം -300-400 ഗ്രാംഇഞ്ചി(അരിഞ്ഞത്) -അര ടീസ്പൂണ്വെളുത്തുള്ളി(അരിഞ്ഞത്) -അര ടേബിള്‍ സ്പൂണ്‍പച്ചമുളക് -ഒരു ടീസ്പൂണ്‍കുരുമുളക് -അര ടീസ്പൂണ്സ്പ്രിങ് ഒണിയന്‍ -അര കപ്പ്എണ്ണ -2.5 ടേബിള്‍ സ്പൂണ്സോയ സോസ് -ഒരു ടീസ്പൂണ്വിനാഗിരി -ഒരു ടീസ്പൂണ്‍ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ന്യൂഡില്‍സ് എടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഒരു പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടായ ശേഷം എണ്ണയൊഴിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. എരിവ് കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ കൂടുതല്‍ പച്ചമുളക് ചേര്‍ക്കാവുന്നതാണ്. ഇത് നന്നായി വഴന്നുകഴിയുമ്പോള്‍ സ്പ്രിങ് ഒണിയന്‍ ചേര്‍ക്കാം. ഇതും നന്നായി വഴന്നുവന്ന് കഴിയുമ്പോള്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത മഷ്റൂം ചേര്‍ത്ത് കൊടുക്കാം.
മീഡിയം തീയില്‍ നന്നായി വേവിച്ചെടുക്കാം. വെന്ത് വരുമ്പോള്‍ കൂണില്‍ നിന്ന് വെള്ളം ഇറങ്ങും. ഇത് പൂര്‍ണമായും വറ്റുന്നത് വരെ വേവിച്ചെടുക്കാം. അപ്പോഴേക്കും കൂണിന്റെ നിറം ചെറിയ ബ്രൗണ്‍നിറമായി മാറിയിട്ടുണ്ടാകും. ഇനി കുരുമുളക് പൊടിച്ചത് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് സോയ സോസ് ചേര്‍ക്കാം. ശേഷം ഇതിലേക്ക് നേരത്തെ വേവിച്ചെടുത്ത ന്യൂഡില്‍സും ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്തുകൊടുക്കാം. അവസാനമായി വിനാഗിരി കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ആവശ്യമെങ്കില്‍ കുറച്ച് സ്പിങ് ഒണിയന്‍ കൂടി ചേര്‍ത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ മഷ്റൂം ന്യൂഡില്‍സ് റെഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















