ചണ്ഡിഗഢ്: ഹരിയാനയിൽ ഗുരുഗ്രാമിന് സമീപം നൂഹിൽ ഇരു വിഭാഗങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ഹോംഗാർഡുകൾ മരിച്ചവരിൽ ഉൾപ്പെടും. പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം അയൽനാടുകളിലേക്ക് പടരുന്നത് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. പലയിടത്തും വാഹനങ്ങൾ കത്തിച്ചു. നൂഹ് ജില്ലയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്.
അക്രമം ദൗർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ പറഞ്ഞു. സമാധാനം നിലനിർത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സാഹചര്യങ്ങൾ നിയന്ത്രണത്തിലായതായി നൂഹ് എസ്.പി നരേന്ദർ ബിജാർണിയ പറഞ്ഞു.നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയാണ് സംഘർഷത്തിൽ കലാശിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയായ നൂഹിലെ ഖെഡ്ല മോഡിലെത്തിയപ്പോൾ ഒരു സംഘം യാത്ര തടയാൻ ശ്രമിച്ചു.
Also read: ഭൂമിയുടെ ഭ്രമണപഥം വിട്ടു; ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ 3; ഓഗസ്റ്റ് 23നു ലാൻഡിങ്
യാത്രക്കുനേരെ കല്ലേറ് നടത്തിയതായും തിരിച്ചും കല്ലേറുണ്ടായതായും പറയുന്നു. പ്രകടനത്തിൽ പങ്കെടുത്ത നിരവധി കാറുകൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട്. പൊലീസ് വാഹനങ്ങളും അഗ്നിക്കിരയായി. ഇതിന് പിന്നാലെ ഗുരുഗ്രാം ജില്ലയിലെ സോഹ്നയിൽ നാലു വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം