ഒഡീഷ: ബലാത്സംഗക്കേസിലെ പ്രതിയെ അതിജീവിതയുടെ വീട്ടുകാർ തല്ലിക്കൊന്നു. പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് 35കാരനായ പ്രതിയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
ഒഡീഷയിലെ കാണ്ഡമൽ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഢ് സ്വദേശിയാണ് ഇയാൾ. സ്ഥലത്ത് കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതി ഉച്ചയ്ക്ക് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് പ്രതിയെ വടികൊണ്ട് അടിച്ച് തല്ലിക്കൊല്ലുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ സ്റ്റേഷനിലെത്തി കീഴടങ്ങി.
പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം