Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പുരുഷന്മാരിലെ വന്ധ്യത: പ്രശ്നങ്ങളും പരിഹാരങ്ങളും

Ajay Suresh by Ajay Suresh
Jul 19, 2023, 11:09 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കല്യാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഒട്ടുമിക്ക ദമ്പതികളും നേരിടേണ്ടി വരുന്ന ചോദ്യമാണ് വിശേഷമായില്ലേ എന്ന്. ആദ്യമാദ്യം ഇതിനെ അവഗണിച്ച് വിട്ടാലും പോകെപ്പോകെ ചോദ്യത്തിന്റെ മട്ടും ഭാവവും മാറും. ആർക്കാണ് കുഴപ്പമെന്നാകും പിന്നീടുള്ള ചോദ്യങ്ങൾ. കുട്ടികൾ പതുക്കെ മതി എന്ന് ചിന്തിക്കുന്നവരെ ബാധിക്കില്ലെങ്കിലും ഒരു കുഞ്ഞിനായി ശ്രമിച്ചിട്ടും സാധിക്കാത്തവരെ ഏറെ വിഷമിപ്പിക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ. പണ്ടുകാലത്ത് കുട്ടികൾ ഉണ്ടാകാതിരുന്നാൽ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത ചോദ്യം ചെയ്യുന്നതും പുരുഷ വന്ധ്യത സൗകര്യപൂർവ്വം മറക്കുന്നതും സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് പുരുഷ വന്ധ്യതയെക്കുറിച്ചും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Read More: നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ 3 പാനീയങ്ങൾ പരീക്ഷിക്കു…

male

എന്താണ് വന്ധ്യത?

ഒരു വർഷത്തെ സ്വാഭാവിക ലൈംഗിക ബന്ധത്തിന് ശേഷം ഗർഭം ധരിക്കാനുള്ള കഴിവില്ലാത്തതാണ് വന്ധ്യത. സാധാരണഗതിയിൽ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗർഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വർഷത്തിനകമാണെങ്കിൽ 85 ശതമാനവും, ഒന്നര വർഷത്തിനകം 90 ശതമാനവും രണ്ടുവർഷത്തിനകം 95 ശതമാനവുമാകും. വന്ധ്യതയുടെ കാരണങ്ങളിൽ പുരുഷന്മാരും സ്ത്രീകളും തുല്യ പങ്കാളികളാണ്. മറ്റ് അജ്ഞാതമായ കാരണങ്ങളും ഗർഭധാരണം വൈകാൻ കാരണമായേക്കാം.

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

ഒരു സ്ത്രീയെ ഗർഭം ധരിക്കാനും കുട്ടിയുടെ ഗർഭധാരണത്തിന് ജനിതക വസ്തുക്കൾ നൽകാനുമുള്ള പുരുഷന്റെ കഴിവിനെയാണ് പുരുഷന്റെ പ്രത്യുൽപാദനക്ഷമത എന്ന് വിളിക്കുന്നത്. ഇത് ബീജത്തിന്റെ ഗുണനിലവാരം, അളവ്, ബീജത്തിന്റെ ചലന ശേഷി, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക ഘടകങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ തകരാറുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട്.

ജീവിത ശൈലി വന്ധ്യതക്ക് വഴിയൊരുക്കും

അമിത മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, പൊണ്ണത്തടി, സമ്മർദ്ദം മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ, ആരോഗ്യപരമായ അവസ്ഥകൾ തുടങ്ങി ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാരണമായേക്കാം. നിക്കോട്ടിൻ അടങ്ങിയ മരുന്നുകളുടെ ഉപയോഗവും ഉറക്ക കുറവിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവിനെ എന്നിവയെ പ്രതികൂലമായി ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് വഴി ബീജത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വന്ധ്യത പരിഹരിക്കാനും വഴിയൊരുക്കും.

sperm

പാരിസ്ഥിതിക കാരണങ്ങൾ

കീടനാശിനികൾ, രാസവസ്തുക്കൾ, ഹെവി മെറ്റൽസ്, റേഡിയേഷൻ എന്നിവയുമായുള്ള സംസർഗം ബീജത്തിന്റെ പ്രവർത്തനത്തെയും ഉൽപാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം പാരിസ്ഥിതിക കാരണങ്ങൾ ഒഴിവാക്കുന്നതും വന്ധ്യത പരിഹരിക്കാൻ സഹായിക്കും.

മെഡിക്കൽ സാഹചര്യങ്ങൾ

ഹോർമോൺ അസന്തുലിതാവസ്ഥ, അണുബാധകൾ, ജനിതക തകരാറുകൾ തുടങ്ങിയ ചില രോഗാവസ്ഥകൾ പുരുഷ വന്ധ്യതയ്ക്ക് കാരണമാകും.  സമയബന്ധിതമായ മെഡിക്കൽ ഇടപെടലും ചികിത്സയും തേടുന്നത് ഈ അടിസ്ഥാന അവസ്ഥകളെ പരിഹരിക്കാൻ കഴിയും.

 

പ്രായവും കാരണക്കാരനാണ്

സ്ത്രീകളെ പോലെ പുരുഷന്മാരിലും പ്രായവും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. പ്രായം വർദ്ധിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറക്കുന്നതിനും കുട്ടികളിൽ ജനിതക വൈകല്യങ്ങളുണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

 

കൃത്യമല്ലാത്ത ലൈംഗിക ബന്ധം

ശരിയായ ലൈംഗിക ബന്ധം ഉണ്ടായാലേ ഗർഭധാരണം നടക്കൂ. തുറന്ന സംസാരവും ഫോർപ്ലേയും ശരിയായ ലൈംഗിക ബന്ധത്തിന് ആവശ്യമാണ്. ധൃതിപ്പെടാതെ മാനസിക സമ്മർദ്ദം ഒഴിവാക്കി സമയമെടുത്ത് മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കും. ലൈംഗികാവയവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.

എങ്ങനെ കണ്ടെത്താം?

പുരുഷ പ്രത്യുൽപ്പാദനത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന ചികിത്സയാണ് ബീജ വിശകലനം. പരിശോധനാഫലം തെറ്റാനുള്ള സാധ്യതകൾ ഉള്ളതിനാൽ വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശ പ്രകാരം  ആധികാരിക ലാബിൽ മാത്രം പോകുക.

ചികിത്സാ രീതികൾ?

പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മെഡിക്കൽ അവസ്ഥകളുള്ള വ്യക്തികൾ സ്വയം ചികിത്സയ്ക്ക് മുതിരരുത്. കൃത്യമായ വൈദ്യോപദേശം തേടുന്നത് നിർണായകമാണ്.   ഹോർമോൺ തെറാപ്പികൾ, ആൻറിബയോട്ടിക്കുകൾ, വെരിക്കോസെലെസ് ശസ്ത്രക്രിയ, അണുബാധക്കുള്ള  ആന്റിബയോട്ടിക്കുകൾ, കൗൺസിലിങ്ങുകൾ എന്നിവയും ഉൾപ്പെടും.

ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും പോഷകാഹാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയിൽ കൊണ്ടുവരാൻ കഴിയുന്ന ലളിതമായ മാറ്റങ്ങൾ പ്രത്യുൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കും. ആന്റിഓക്‌സിഡന്റുകൾ, മിനറലുകൾ, വിറ്റാമിനുകൾ തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീജത്തിന്റെ ഗുണനിലവാരവും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കും.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി)

പുരുഷ വന്ധ്യത പരിഹരിക്കാനുള്ള നൂതന ചികിത്സ രീതികളാണ്  അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി. ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ (ഐ.യു.ഐ), ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ  (ഐ.സി.എസ്‌.ഐ), ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ  (ടി.ഇ.എസ്‌.ഇ ) തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ

പുരുഷ ബീജം നേരിട്ട് ഗർഭാശയത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സ രീതിയാണിത്. ബീജം ശേഖരിച്ച് ഏറ്റവും മികച്ചതും ആരോഗ്യകരവും പൂർണമായി വികസിച്ചതും മാത്രമേ ബീജ സങ്കലനത്തിന് ഉപയോഗിക്കുകയുള്ളൂ.

ഇൻവിട്രോ ഫെർട്ടിലൈസേഷൻ

ഏറ്റവും ഫലപ്രദമായ കൃത്രിമ ബീജസങ്കലന രീതികളിൽ ഒന്നാണിത്. ശരീരത്തിന് പുറത്ത് വച്ച് അണ്ഡവും ബീജവും കൃത്രിമമായി സംയോജിപ്പിക്കും. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടാക്കിയ ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ

ഒരു ബീജം അണ്ഡത്തിൽ കുത്തിവച്ച് ബീജം കുറവുള്ളവർക്ക് ഫലപ്രദമാകുന്ന ചികിത്സാരീതിയാണിത്.

സ്പേം ഡി.എൻ.എ ഫ്രാഗ്മെന്റേഷൻ ടെസ്റ്റിംഗ്

ചില ആളുകളിൽ ബീജത്തിലെ ജനിതക ഘടകമായ  ഡി.എൻ.എക്ക്  കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഗർഭം അലസാനുള്ള ഉയർന്ന സാധ്യതകളുണ്ട്. ബീജത്തിന്റെ ഡി.എൻ.എ പരിശോധക്കാനുള്ള നൂതന മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഡി.എൻ.എ ഘടകങ്ങൾ പരിശോധന നടത്തി  വേണ്ട ചികിത്സ നൽകുന്നതിലൂടെ വന്ധ്യത പരിഹരിക്കാൻ.

സ്പേം ക്രയോ പ്രിസർവേഷൻ

ചികിത്സകളോ ശസ്ത്രക്രിയകളോ മൂലം പ്രത്യുൽപാദനക്ഷമത നഷ്ടമാകാനുള്ള സാഹചര്യങ്ങളിൽ, ബീജം ക്രയോപ്രിസർവേഷൻ  പോലുള്ള ആധുനിക ചികിത്സകൾ വഴി  ഭാവിയിൽ ഗർഭധാരണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ശുക്ലത്തിൽ നിന്ന് ബീജം വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

മൈക്രോ ടെസി

പുരുഷവന്ധ്യത നേരിടുന്നവർക്ക് ഏറെ ആശ്വാസകരമായ ചികിത്സാ രീതിയാണ് മൈക്രോ ടി.ഇ.എസ്.ഇ, അഥവാ മൈക്രോ സർജിക്കൽ ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ. ഐ.വി.എഫ്, ഐ.സി.എസ്.ഐ പോലുള്ള വന്ധ്യത ചികിത്സകൾക്കായി വൃഷണങ്ങളിൽ നിന്ന് നേരിട്ട് ബീജം എടുക്കുകയാണ് ചെയ്യുന്നത്.  ബീജം വേർതിരിച്ചെടുക്കുന്നതിനുള്ള മറ്റ് പരമ്പരാഗത  എക്സ്ട്രാക്ഷൻ രീതികളെ അപേക്ഷിച്ച് കൂടുതൽ കൃത്യവും ഫലപ്രദവുമായ നൂതന ചികിത്സയാണിത്. ശക്തമായ  ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തുന്ന   ശസ്ത്രകൃയ ആയതിനാൽ  കൂടുതൽ കൃത്യമായി ബീജം വഹിക്കുന്ന കോശങ്ങൾ തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും കഴിയും.

കുട്ടികൾക്കായി ശ്രമിക്കുന്ന ദമ്പതികൾ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത പോലെ തന്നെ പുരുഷ പ്രത്യുത്പാദനക്ഷമതയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും മനസ്സിലാക്കുന്നത് നിർണായകമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളുടെ വൈദഗ്ധ്യം തേടുന്നതിലൂടെയും ലഭ്യമായ ചികിത്സാ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും, വ്യക്തികൾക്ക് പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയും.

പുരുഷ വന്ധ്യതക്കുള്ള ചികിത്സകളിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,കൂടുതൽ ഗവേഷണവും വികസനവും അത്യന്താപേക്ഷിതമാണ്. സ്റ്റെം സെൽ തെറാപ്പി, ജീൻ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ തുടങ്ങിയ അത്യാധുനിക രീതികൾക്കുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്, ഇത് ഭാവിയിൽ പുരുഷ വന്ധ്യത ചികിത്സിയിൽ വിപ്ലവം സൃഷ്ടിക്കും.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. സന്ദീപ് പ്രഭാകരൻ, സീനിയർ കൺസൾട്ടന്റ് – പ്രോഗ്രാം ഡയറക്ടർ ലേസർ എൻഡോറോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു, 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Latest News

മോദി-ട്രംപ് ഉഭയക്ഷി കൂടിക്കാഴ്ച; ഇന്ത്യൻ നാവികരുടെ മരണത്തെ ന്യായീകരിച്ച് ട്രംപ്; നാവികരുടെ സുരക്ഷ പ്രധാനപ്പെട്ടതെന്ന് മോദി | PM Narendra Modi and US President Donald Trump hold bilateral meeting

CMRL-എക്സാലോജിക് മാസപ്പടി കേസ്: വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി | CMRL-Exalogic Masappadi case: interrogation of Veena T has been completed

വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം; കണ്ടക്ടറെ വിളിച്ചുവരുത്തി MVD, നടപടി എടുത്തേക്കും | Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്ഇബി | Power restrictions in the state again; Restrictions likely from 6 pm to 12 am, KSEB

കെ.എസ്.ഇ.ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി ഡോ. എം ജി രാജമാണിക്യം ചുമതലയേറ്റു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies