ഡൽഹിയിൽ ഇന്ന് യെല്ലോ അലേർട്ട്. രണ്ട് ദിവസം ഡൽഹിയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുനാ നദിയിലെ ജലനിരപ്പ് നേരിയതോതിൽ കുറയുമ്പോഴും ഡൽഹി വൻ പ്രളയ ഭീതിയിലാണ്.
ജലനിരപ്പ് 208.02 മീറ്ററിന് താഴെ എത്തി എന്നാണ് റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് നദിയിലെ ജലനിരപ്പ് ഉയർന്നത്. ഇന്ന് രാവിലെ 10 മണിയോടെ ജലനിരപ്പ് 207.65 മീറ്റർ എത്തുമെന്നാണ് വിലയിരുത്തലെന്നും അധികൃതർ വ്യക്തമാക്കി.
യമുന നദിയിൽ ജലനിരപ്പ് അൽപം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. ഐടിഒ ചെങ്കോട്ട സുപ്രിംകോടതി അടക്കമുള്ള സുപ്രധാന മേഖലകൾ വെള്ളത്തിന് അടിയിൽ തന്നെയാണ്. അടുത്ത് അഞ്ച് ദിവസത്തേക്ക് ഡൽഹിയിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്.
Also read : കനത്തമഴ; ഹരിദ്വാറിൽ ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
ഡൽഹിയിൽ ഇന്നലെ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഡല്‍ഹിയില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള ആദ്യമരണമാണിത്. മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തുള്ള കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ നീന്താനിറങ്ങിയ പിയൂഷ് (13) നിഖില്‍ (10) അശീഷ് (13) എന്നിവരാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















