ബെയ്ജിംഗ്: തെക്കുകിഴക്കൻ ചൈനയിലെ കിൻഡർഗാർട്ടനിൽ നടന്ന കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ ഗ്വാങ്ഡോങ് പ്രവിശ്യയിലെ കിന്റർഗാർട്ടനിലുണ്ടായ ആക്രമണത്തിൽ മൂന്ന് കുട്ടികളും രണ്ട് രക്ഷിതാക്കളും ഒരു അധ്യാപികയുമടക്കം ആറുപേരാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. 25 വയസുകാരനായ യുവാവാണ് അക്രമണം നടത്തിയതെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിൽ മരിച്ച ഒരാളുടെ കാറിടിച്ച് അറസ്റ്റിലായ വ്യക്തിയുടെ കുട്ടിക്ക് നേരത്തെ പരിക്കേറ്റിരുന്നതായും ഇതിന് പ്രതികാരം ചെയ്യാനാണ് ഇയാൾ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ മരിച്ചവരിൽ കിൻഡർഗാർട്ടനിലെ ഒരു അധ്യാപകനും ഉൾപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















