റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടകരിൽ 4951 പേരുടെ ബലിമൃഗങ്ങളുടെ ചെലവ് സൗദി അറേബ്യൻ രാജാവ് സൽമാൻ വഹിക്കും.ഹജ്ജ്, ഉംറ എന്നിവക്കായുള്ള ഗെസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഈ വർഷം ഹജ്ജ് നിർവഹിക്കുന്നത് 92 രാജ്യങ്ങളിൽനിന്നുള്ള 4951 പേരാണ്. ഇസ്രായേൽ അധിനിവേശ സേനക്കെതിരെയുള്ള പോരാട്ടത്തിൽ ഫലസ്തീനിൽ രക്തസാക്ഷിത്വം വരിച്ചവരുടെയും തടവിൽ കഴിയുന്നവരുടെയും കുടുംബങ്ങളായ 1000 പേർ ഇതിലുണ്ട്. യമനെതിരെയുള്ള സൈനികനടപടിയിൽ കൊല്ലപ്പെട്ട സൗദി പൗരന്മാരുടെയും യമനികളുടെയും 2000 കുടുംബങ്ങൾക്കും ഗെസ്റ്റ് പ്രോഗ്രാമിന് കീഴിൽ ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചു.
ഇവരെ കൂടാതെ 280 സിറിയൻ തീർഥാടകർ, യമനിൽനിന്നുള്ള 150 പണ്ഡിതന്മാർ, അറബ് ലീഗ് എജുക്കേഷനൽ, കൾചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷനിൽ (അലെക്സോ) നിന്നുള്ള 130 വ്യക്തികൾ എന്നിവരാണ് മറ്റ് ഗുണഭോക്താക്കൾ.
Read More: വിദേശത്ത് പഠിക്കണോ? എഡ്യൂമെന്റർ ഇനിമുതൽ തിരുവനന്തപുരത്തും
ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ട്വിറ്ററിലൂടെ ഈദ് ആശംസകൾ നേർന്ന സൽമാൻ രാജാവ് ഹജ്ജ് കാലം കൊണ്ടുവരുന്ന ഐക്യവും സമാധാനവും സാഹോദര്യവും മഹത്തരമാണെന്ന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം