മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരേ വീണ്ടും ഭീഷണിയുമായി കാനഡയിലെ അധോലോക നേതാവ് ഗോള്‍ഡി ബ്രാര്‍. സല്‍മാന്‍ ഖാനെ തീര്‍ച്ചയായും കൊലപ്പെടുത്തുമെന്നാണ് ഗോള്‍ഡി ബ്രാര്‍ പറയുന്നത്. സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരേയും മറ്റൊരു അധോലോക നേതാവായ ലോറന്‍സ് ബിഷ്ണോയിക്കെതിരേയും മുംബൈ പോലീസ് ഈ വര്‍ഷം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സതീന്ദര്‍ സിംഗ് ബ്രാര്‍ എന്ന ഗോള്‍ഡി ബ്രാര്‍ ഇപ്പോള്‍ കാനഡയില്‍ ഒളിവിലാണ്. സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിനു പിന്നില്‍ താനാണെന്നും അയാള്‍ മാപ്പര്‍ഹിക്കാത്ത തെറ്റുകള്‍ ചെയ്തെന്നും ബ്രാര്‍ ദേശീയ മാധ്യമത്തിന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സല്‍മാന്‍ ഖാനോട് ക്ഷമിക്കില്ലെന്നാണ് ഇയാള്‍ ഇപ്പോള്‍ പറയുന്നത്.
Also read : മനുഷ്യ ജീവന് വില വെവ്വേറെ, അത്ലാന്റിക്കിലും മെഡിറ്ററേനിയനിലും
”അയാളെ ഞങ്ങള്‍ കൊല്ലും. തീര്‍ച്ചയായും കൊലപ്പെടുത്തും. ഭായി സാബ് ഒരിക്കലും മാപ്പ് നല്‍കില്ല എന്നാണ് പറയുന്നത്. ബാബ കരുണ കാണിക്കണമെങ്കില്‍ അദ്ദഹത്തിന് കരുണ തോന്നണം- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.ഞാന്‍ നേരത്തേ പറഞ്ഞതുപോലെ സല്‍മാന്‍ ഖാന്‍ മാത്രമല്ല, നമ്മുടെ എല്ലാ ശത്രുക്കളെയും വകവരുത്താനുള്ള ശ്രമം ജീവിച്ചിരിക്കുന്നേടത്തോളം തുടരും. സല്‍മാന് ഞങ്ങളുടെ ഇരയാണ്. അതില്‍ ഞങ്ങള്‍ വിജയിക്കും- ഗോള്‍ഡി ബ്രാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം