6.90 കോടി രൂപ അനുവദിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനെ മഹാരാജാസ് കോളേജ് സിന്തെറ്റിക്ക് ട്രാക്കിന്റെ നവീകരണ പ്രവൃത്തി നടത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ലഭിച്ചായി ടി.ജെവിനോദ് എം.എൽ.എ അറിയിച്ചു.
2006ൽ മഹാരാജാസ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ സിന്തറ്റിക്ക് ട്രാക്ക് നാശോന്മുഖമായതിനെ തുടർന്ന് 2018ല്‍ ആസ്തി മെയിൻറനൻസ് ഫണ്ടിൽ ഉൾപ്പെടുത്തി സിന്തറ്റിക് ട്രാക്കിനെ റീ ലേ ചെയ്യുന്നതിനായി കോളേജിന്റെ അഭ്യർഥന പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പി.ഡബ്ലിയു.ഡി സ്പെഷ്യൽ ബിൽഡിംഗ് വിഭാഗത്തോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും അവർ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 2021ൽ 6.90 കോടി രൂപയാണ് സിന്തറ്റിക് ട്രാക്കിന്റെ പുനർമാണത്തിനായി കണക്കാക്കിയത് അത് പ്രകാരം സര്കാരിലേക്ക് അറിയിക്കുകയൂം അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സമയബന്ധിതമായി ആരംഭിക്കാൻ ആകാതിരുന്നത് മൂലം തുടർന്ന് വന്ന മെറ്റീരിയൽ വിലവർദ്ധനവ്, ജി.എസ്.ടി എന്നിവ കണക്കിലെടുത്ത് എസ്റ്റിമേറ്റ് തുക വർദ്ധിപ്പിക്കുന്നതിനായി (8.87 കോടി രൂപ) 2021 ൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്ശയോടുകൂടെ അധിക തുക ആവശ്യപെട്ട് ഫിനാൻസ് വകുപ്പിന് സ്മാർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ അധിക തുക അനുവദിക്കേണ്ടതില്ല എന്ന ഫിനാൻസ് വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി സാക്ഷ്യപ്പെടുത്തിയതിനാൽ ടെക്നിക്കൽ പരിജ്ഞാനമുള്ള സ്പോർട്സ് എഞ്ചിനീയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിച്ച് പുനർക്രമീകരിച്ച എസ്റ്റിമേറ്റ് നൽകുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
ഒരു ഘട്ടത്തിൽ പദ്ധതി നഷ്ടമാകുമെന്ന സ്ഥിതി ഉണ്ടാവുകയും പകരം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നതായും മനസിലാക്കി ടി.ജെ വിനോദ് എം.എൽ.എ സമയോചിതമായി ഉന്നത വിദ്യഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധനകൾ നടത്തുകയും 6.83 കോടി രൂപയ്ക്ക് ഈ പ്രവൃത്തികൾ ചെയ്യാമെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു അതിനെ തുടർന്ന് സ്പോർട്സ് കേരള ഫൗണ്ടേഷനെ ഉപയുക്തമാക്കി പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നതിനുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റെലേക്ക് അറിയിക്കുകയും ചെയ്തു എന്നും ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ പദ്ധതി മഹാരാജാസ് കോളേജിന് നഷ്ടമാവുക എന്നത് അംഗീകരിക്കാനാവില്ല. ഉത്തരവ് ലഭിച്ചതിനാൽ ഇനി ഇത്രെയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ടതിന്നുള്ള നിർദ്ദേശം ഉദ്യോഗസ്‌ഥർക്ക് നൽകിയിട്ടുണ്ടെന്നും ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു.