തിരുവനന്തപുരം: കഴക്കൂട്ടത്ത് പെൺകുട്ടിക്ക് ക്രൂരപീഡനം. ബലമായി കാറിൽ കയറ്റി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നും യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
ശനിയാഴ്ച വൈകിട്ടാണു പെൺകുട്ടിയെ ഗോഡൗണിലെത്തിച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി. പെൺകുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു.
കിരൺ ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ കൊണ്ടു പോയി ഗോഡൗണിലിട്ട് പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു സുഹൃത്തുമായി ഹോട്ടലിൽ ആഹാരം കഴിക്കാൻ പോയതാണ് കിരണിനെ പ്രകോപിച്ചത്. യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈലിലും ചിത്രീകരിച്ചു. കൈകൾ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. രാവിലെ കൈയിലെ കെട്ടഴി ച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴും പ്രതിയായ കിരൺ പിന്തുടർന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് കിരൺ മടങ്ങി പോയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം