സംസ്ഥാനത്തെ 66 സർക്കാർ ആർട്സ് & സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനപ്പട്ടിക അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച 43 പേരുടെ യോഗ്യതാപ്പട്ടിക നിലനിൽക്കെ വീണ്ടും പുതിയ പട്ടിക പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത് ചട്ടവിരുദ്ധമെന്ന് പരാതി. പുതിയ തീരുമാനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് നിലനിൽക്കെയാണ് സെലക്ഷൻ കമ്മിറ്റിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.
2018 ജൂലൈക്ക് ശേഷം 5 വര്‍ഷത്തോളമായി സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളെജുകളില്‍ നിയമം നടന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിജ്ഞാപനമിറക്കി മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി. 114 അപേക്ഷകരില്‍ നിന്ന് 43 പേരുടെ യോഗ്യതാ പട്ടിക തയ്യാറാക്കിയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല. ലിസ്റ്റ് പുറത്ത് വിടാന്‍ ഒരു വര്‍ഷത്തോളം വൈകിയതിനെ തുടര്‍ന്ന് തൃശൂര്‍ കെകെടിഎം കോളെജിലെ ഡോക്ടര്‍ നിസി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ 43 പേരുടെ യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. കേസു നല്കിയ പശ്ചാത്തലത്തില്‍ ഡോക്ടര്‍ നിസിയെ മാത്രം ആ കോളെജിലെ പ്രിന്‍സിപ്പലായി നിയമിച്ചു. എന്നാല്‍ ആ പട്ടിക നിലനില്‍ക്കുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ യോഗ്യത പട്ടിക തയ്യാറാക്കി നിയമനം നടത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നത്.
read also: പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ യുപിഎസ്സി യോഗം ഡൽഹിയിൽ
പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തില്‍ 2018 യുജിസി ചട്ടം അനുസരിച്ച് ജേര്‍ണലുകളിലെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പ്രായോഗികമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ പ്രായോഗികമായ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ സെലക്ഷന് കമ്മിറ്റിയുമായി വകുപ്പ് മുന്നോട്ടു പോകുന്നത്. അതേസമയം നിലവിലെ പട്ടിക അട്ടിമറിക്കുന്നതിനെതിരെ 7 പേര് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പഴയ ലിസ്റ്റ് നിലനില്‍ക്കെ പുതിയ തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോകുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് നിലവില്‍ വന്നു. ഒരാഴ്ചക്കിടെ അന്തിമ പട്ടിക വരാനിരിക്കെയാണ് ധൃതിയില്‍ വീണ്ടുമൊരു സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് പുതിയ പട്ടിക തയ്യാറാക്കാന്‍ നീക്കം നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം