ഇസ്ലാമാബാദ്: മതവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ ജനക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെ
ടുത്തി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകനായ നിഗാർ ആലം ആണ് കൊല്ലപ്പെട്ടത്. മർധാൻ ജില്ലയിലെ സവാൽധേർ ഗ്രാമ
ത്തിലാണ് സംഭവം നടന്നത്. പാർട്ടി നടത്തിയ റാലിക്കിടെ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. പാകിസ്ഥാൻ ജുഡീഷ്യറിയെ പിന്തുണച്ചുള്ള റാലിയുടെ അവസാനത്തിൽ പ്രാർത്ഥന നടത്താൻ സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഇയാൾ മതനിന്ദാപരമായ പരാമർശം നടത്തിയത്.
ആലം മതനിന്ദ നടത്തിയെന്ന് ആരോപിച്ച ജനക്കൂട്ടം, പ്രസംഗം തടസപ്പെടുത്തി ഇയാളെ മർദിക്കാൻ ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആല
മിനെ ഒരു കടയ്ക്കുള്ളിലേക്ക് കയറ്റി സുരക്ഷിതനാക്കിയെങ്കിലും ജനക്കൂട്ടം വാതിൽ തകർത്ത് ഉള്ളിലെത്തി. തുടർന്ന് പോലീസ് നോക്കിനിൽക്കെ ജനക്കൂട്ടം ഇയാളെ
മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോകളും പാകിസ്ഥാനിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദൃക്സാക്ഷികൾ പറയുന്നതനുസരിച്ച്, റാലിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഡെപ്യൂട്ടി ആലമിനെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ അടുത്തുള്ള കടയിൽ പൂട്ടിയിട്ടെങ്കിലും ആളുകൾ പോലീസിനെ കീഴടക്കി വാതിൽ തകർത്ത് പുറത്തേക്ക് വലിച്ചിഴച്ചു.സംഭവസ്ഥലത്ത് വെച്ച് തന്നെ ആലം മരിക്കുകയും പിന്നീട് പോലീസ് മൃതദേഹം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
















