ഇസ്ലാമാബാദ്: ദക്ഷിണപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ക്വെറ്റ നഗരത്തിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകിട്ട് ഖന്ദാരി ബസാർ മേഖലയിൽ വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ബോംബാക്രമണം നടന്നത്. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് തകർത്താണ് സ്ഫോടനം നടത്തിയത്.
അഞ്ച് കിലോയോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കാറിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് പരിക്കേറ്റില്ലെന്നും മരിച്ചവരിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടതായും അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.