തിരുവല്ല: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയുടെ ക്ലീനര്‍ ആയ തിരുനെല്‍വേലി രാമചന്ദ്രപുരം സ്വദേശി മുത്ത് ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ എംസി റോഡിലെ കുറ്റൂര്‍ ആറാട്ടുകടവിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ ലോറി ഡ്രൈവറുടെ കാല്‍ ഒടിഞ്ഞു. ലോറി വെട്ടിപൊളിച്ചാണ് രണ്ടുപേരെയും പുറത്തെടുത്തത്.