കൊച്ചി: തൃക്കാക്കരയില്‍ പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചതെന്നാണ് വിവരം. പെണ്‍കുട്ടി വിവാഹിതയായിരുന്നു. സംഭവത്തിന് പിന്നാലെ ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.