തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
അതേസമയം, പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും ഉറപ്പാക്കും. അതിനിടെ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗരിയില്‍ നിന്ന് പൊലീസ് പിടികൂടി. എത്രയും പെട്ടന്ന് ഇയാളെ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേ മന്ത്രാലയവും സ്ഥിരീകരിച്ചു.