കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് അഷറഫ്, മുഹമ്മദ് നസീഫില്‍ എന്നിവരുടെ പക്കല്‍ നിന്നാണ് രണ്ടരക്കോടി വിലവരുന്ന സ്വര്‍ണം പിടികൂടിയത്. വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയും ശരീരത്തില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കണ്ടെടുത്തത്. ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.