ന്യൂ ഡല്‍ഹി: മോദി പരാമര്‍ശത്തില്‍ തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി തിങ്കളാഴ്ച അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായി അപ്പീല്‍ നല്‍കാനാണ് തീരുമാനം. സൂറത്ത് സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ഗാന്ധി അപ്പീലില്‍ ആവശ്യപ്പെടും.
അതേസമയം, മോദി പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിനാണ് സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്. ജാമ്യം ലഭിച്ച രാഹുലിന് അപ്പീല്‍ നല്‍കാനായി 30 ദിവസത്തെ സാവകാശവും കോടതി അനുവദിച്ചിരുന്നു.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. മോദിയെന്ന പേര് കള്ളമാര്‍ക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദിയാണ് ഹര്‍ജി നല്‍കിയത്. ഈ പരാമര്‍ശം മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി.