ന്യൂ ഡല്‍ഹി: ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റാണ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവിറക്കിയത്. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.
അതേസമയം, വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് തന്നെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കഴിഞ്ഞദിവസം ഹര്‍ജി എത്തിയെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിചാരണക്കോടതി വിധി സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷ്വദ്വീപ് ഭരണസമിതി നല്കിയ ഹര്‍ജിയും ഇന്ന് പരിഗണനയ്ക്ക് എത്തുന്നുണ്ട്.