മനില: മൂന്ന് ഖലിസ്ഥാൻ അനുകൂലികൾ ഫിലിപ്പീൻസിൽ പിടിയിലായി. ഇവർക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇലോയ്ലോ പട്ടണത്തിലെ ബഹുനില പാർപ്പിട സമുച്ചയത്തിൽ ഫിലിപ്പീൻസ് പോലീസും ഇമിഗ്രേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. മാർച്ച് ഏഴിന് നടന്ന റെയ്ഡിന്റെ വിവരങ്ങൾ ഇന്നാണ് പുറത്തുവന്നത്. പിടിയിലായവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.